ഡെന്മാർക്ക് താരം ജോക്കിം ആൻഡേഴ്സൺ ക്രിസ്റ്റൽ പാലസിൽ ചേർന്നു

ഡെൻമാർക്ക് അന്താരാഷ്ട്ര പ്രതിരോധ താരം ജോക്കിം ആൻഡേഴ്സൺ ഇനി പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിൽ കളിക്കും. താരം പാലസിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.ഈ കഴിഞ്ഞ യൂറോയിൽ ഡെന്മാർക്കിന്റെ സെമിഫൈനൽ വരെയുള്ള യാത്രയിൽ ഒപ്പം ഉണ്ടായിരുന്ന താരമാണ് ആൻഡേഴ്സൺ. 25കാരനായ സെന്റർ ബാക്ക് ലിയോണിൽ നിന്നാണ് പാലസിൽ എത്തുന്നത്.

ഇറ്റാലിയൻ ക്ലബായ സാംപ്‌ഡോറിയയിലെ പ്രകടനത്തോടെ ആയിരുന്നു ആൻഡേഴ്സൺ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 2019ൽ ആണ് താരം റെക്കോർഡ് തുകയ്ക്ക് ലിയോണിലേക്ക് എത്തിയത്‌. അവിടെ 19/20 ചാമ്പ്യൻസ് ലീഗിൽ ലിയോണൊപ്പം സെമി ഫൈനലിൽ വരെ എത്താൻ താരത്തിനായി. 2020 ഒക്ടോബറിൽ ഫുൾഹാമിനൊപ് ലോണിൽ കളിച്ച താരത്തിന് പ്രീമിയർ ലീഗിലും പരിചയസമ്പത്തുണ്ട്.

Exit mobile version