ചെൽസിയുടെ ആക്സൽ ഡിസാസിയെ ആസ്റ്റൺ വില്ല സ്വന്തമാക്കി

സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ചെൽസിയിൽ നിന്ന് ആക്സൽ ഡിസാസിയെ ലോണിൽ ആസ്റ്റൺ വില്ല സ്വന്തമാക്കി. ഡിഫൻഡറിനായി ക്ലബ് ഏകദേശം 5 മില്യൺ പൗണ്ട് ലോൺ ഫീ ആയി നൽകും.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അവർ റാഷ്ഫോർഡിനെയും പാരീസ് സെന്റ് ജെർമെയ്നിൽ നിന്നും മാർക്കസ് റാഷ്‌ഫോർഡിനെയും വില്ല ഈ വിൻഡോയിൽ തന്നെ സ്വന്തമാക്കിയിരുന്നു‌. ഇതിനു പിന്നാലെയാണ് ഡിസാസിയും എത്തുന്നത്.

ഡിസാസി ചെൽസിക്കായി 17 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, പക്ഷേ ഒരു പതിവ് സ്റ്റാർട്ടർ ആയിരുന്നില്ല. ഇതാണ് താരം ക്ലബ് വിടാനുള്ള കാരണം.

ക്രിസ്റ്റഫർ എങ്കുങ്കു ചെൽസിയിൽ തുടരും

ചെൽസിയുടെ ഫ്രഞ്ച് മുന്നേറ്റനിര താരം ക്രിസ്റ്റഫർ എങ്കുങ്കു ക്ലബ് വിടില്ല. ആർ.ബി ലൈപ്സിഗിൽ നിന്നു വലിയ തുകക്ക് ടീമിൽ എത്തിയ ശേഷം പക്ഷെ ആദ്യ പതിനൊന്നിൽ ചെൽസിയിൽ ഇടം നേടാൻ എങ്കുങ്കു വിഷമിച്ചിരുന്നു. തുടർന്ന് ആണ് താരത്തെ വിൽക്കാനുള്ള ശ്രമം ചെൽസി നടത്തിയത്.

എന്നാൽ ലോണിൽ ചെൽസി വിടാൻ താരത്തിനും താൽപ്പര്യം ഇല്ലായിരുന്നു. താരത്തിന് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക് ക്ലബുകൾ ആണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ശ്രമിച്ചത്. എന്നാൽ ചെൽസി ആവശ്യപ്പെട്ട 65/70 മില്യൺ യൂറോ നൽകാൻ ഇരു ക്ലബുകളും തയ്യാറായില്ല. നിലവിലെ അവസ്ഥയാണ് എങ്കിൽ അടുത്ത ട്രാൻസ്ഫർ വിപണിയിൽ ക്ലബ് വിടാൻ ആവും എങ്കുങ്കു ശ്രമം.

ക്യാപ്റ്റനു ആയുള്ള വമ്പൻ ടോട്ടനം ഓഫർ നിരസിച്ചു ക്രിസ്റ്റൽ പാലസ്

തങ്ങളുടെ ക്യാപ്റ്റനും ഇംഗ്ലീഷ് പ്രതിരോധ താരവുമായ മാർക് ഗുയിക്ക് ആയുള്ള ടോട്ടനം ഹോട്‌സ്പറിന്റെ വമ്പൻ ഓഫർ നിരസിച്ചു ക്രിസ്റ്റൽ പാലസ്. 24 കാരനായ താരത്തിന് ആയി 70 മില്യൺ യൂറോയിൽ അധികം വരുന്ന വമ്പൻ ഓഫർ ആണ് ടോട്ടനം മുന്നോട്ട് വെച്ചത്‌. എന്നാൽ താരത്തെ ഇപ്പോൾ വിൽക്കില്ല എന്നു പ്രഖ്യാപിച്ച പാലസ് ഓഫർ നിരസിച്ചു.

നിലവിൽ 12 മാസത്തെ കരാർ മാത്രമാണ് താരവും പാലസും തമ്മിലുള്ളത്. നേരത്തെ താരത്തിന്റെ കരാർ നീട്ടാനുള്ള പാലസ് ശ്രമങ്ങളും വിജയിച്ചിരുന്നില്ല. നിലവിൽ താരത്തിന് ആയി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ വലിയ ഓഫറും ആയി ടോട്ടനവും മറ്റ് ക്ലബുകളും വരും എന്ന് ഏതാണ്ട് ഉറപ്പാണ്. നിലവിൽ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആയാണ് പാലസ് താരം കണക്കാക്കപ്പെടുന്നത്.

ചെൽസിയുടെ ഫെലിക്സിന് ആയി എ.സി മിലാൻ ശ്രമം

ചെൽസിയുടെ പോർച്ചുഗീസ് മുന്നേറ്റനിര താരം ജാവോഓ ഫെലിക്സിന് ആയി എ.സി മിലാൻ ശ്രമം. ഈ സീസൺ അവസാനിക്കുന്നത് വരെ ലോണിൽ താരത്തെ ടീമിൽ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീമിന്റെ ശ്രമം. ഇതിനായി ചെൽസിക്ക് മുന്നിൽ അവർ ഓഫറും മുന്നോട്ട് വെച്ചിട്ടുണ്ട്.

അത്ലറ്റികോ മാഡ്രിഡിൽ നിന്നു കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ഫെലിക്സിന് പക്ഷെ ചെൽസിയിൽ അവസരങ്ങൾ കുറവായിരുന്നു. നേരത്തെ ചെൽസിയിൽ ലോണിൽ കളിച്ച ഫെലിക്സ് ബാഴ്‌സലോണയിലും ലോണിൽ കളിച്ചിട്ടുണ്ട്. ഏറെ നാളത്തെ അത്ലറ്റികോ മാഡ്രിഡ് കരിയർ അവസാനിപ്പിച്ചു ചെൽസിയിൽ എത്തിയ ഫെലിക്സിന് ഇറ്റലിയിൽ പുതിയ തുടക്കം ലഭിക്കും എന്നാണ് പ്രതീക്ഷ.

ആദ്യം ‘നോ’ പറഞ്ഞു പിന്നെ ‘യെസും’, മാത്തിസ് ടെൽ ടോട്ടനം ഹോട്‌സ്പറിൽ

ബയേൺ മ്യൂണിക്കിന്റെ യുവ ഫ്രഞ്ച് മുന്നേറ്റനിര താരം മാത്തിസ് ടെൽ ടോട്ടനം ഹോട്‌സ്പറിൽ. സീസൺ അവസാനം വരെ ലോൺ അടിസ്‌ഥാനത്തിൽ ആണ് താരം ടോട്ടനത്തിൽ ചേരുക. ലോണിനു ശേഷം താരം ബയേണിൽ തിരിച്ചെത്തും. താരത്തിന്റെ മുഴുവൻ വേതനവും ടോട്ടനം ആവും വഹിക്കുക. നേരത്തെ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ടോട്ടനവും ബയേണും ആയി ധാരണയിൽ എത്തിയിരുന്നു.

എന്നാൽ ആ സമയം ടോട്ടനത്തിൽ ചേരേണ്ട എന്ന തീരുമാനം ടെൽ എടുക്കുക ആയിരുന്നു. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ ടീമുകൾ താരത്തിന് ആയി ശ്രമിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് 19 കാരനായ താരവും ആയി ധാരണയിൽ എത്തിയിരുന്നു എങ്കിലും ബയേണിന്റെ ആവശ്യങ്ങൾക്ക് അവർ വഴങ്ങിയില്ല. തുടർന്ന് ആണ് താരം അപ്രതീക്ഷിതമായി ഡെഡ്‌ലൈൻ ദിവസം ടോട്ടനത്തിൽ ലോണിൽ ചേരാൻ തീരുമാനിക്കുന്നത്. ഉടൻ ലണ്ടനിൽ എത്തുന്ന താരം മെഡിക്കൽ പൂർത്തിയാക്കിയ ശേഷം ടോട്ടനത്തിൽ കരാർ ഒപ്പ് വെക്കും.

നിക്കോ ഗോൺസാലസ് മാഞ്ചസ്റ്റർ സിറ്റിയിൽ

എഫ്.സി പോർട്ടോയുടെ സ്പാനിഷ് മധ്യനിര താരം നിക്കോ ഗോൺസാലസ് മാഞ്ചസ്റ്റർ സിറ്റിയിൽ. ഈ ട്രാൻസ്ഫർ ജാലകത്തിൽ പണം വാരിയെറിയുന്ന സിറ്റി 60 മില്യൺ യൂറോ റിലീസ് ക്ളോസ് നൽകിയാണ് താരത്തെ സ്വന്തമാക്കുന്നത്. ഒരുമിച്ച് അല്ലാതെ ആവും സിറ്റി ഈ തുക പോർച്ചുഗീസ് ക്ലബിന് നൽകുക. മധ്യനിരയിൽ പരിക്കേറ്റ റോഡ്രിക്ക് പകരക്കാരനായി ആവും നിക്കോയെ സിറ്റി ഉപയോഗിക്കുക.

 

 

ഇന്ന് രാത്രിയുള്ള കളിയിൽ ഇതോടെ നിക്കോ കളിക്കില്ല. ഡെഡ്ലൈൻ ദിനമായ ഇന്ന് താരത്തിന് സിറ്റിയിൽ മെഡിക്കലിന് വിധേയമാകാനും പോർട്ടോ സമ്മതം നൽകി. ബാഴ്‌സലോണ അക്കാദമി താരമായ നിക്കോ ഗോൺസാലസിന്റെ ട്രാൻസ്ഫർ തുകയിൽ നിന്നു ഏതാണ്ട് 24 മില്യൺ യൂറോ ബാഴ്‌സലോണക്ക് ലഭിക്കും എന്നാണ് സൂചന. നിലവിൽ നാലു താരങ്ങൾക്ക് ആയി 210 മില്യൺ അധികം യൂറോയാണ് സിറ്റി ചിലവഴിച്ചത്.

ആഴ്‌സണൽ താരം ജോർജീന്യോ ബ്രസീലിലേക്ക്

ആഴ്‌സണൽ താരം ജോർജീന്യോ ബ്രസീൽ ക്ലബ് ഫ്ലാമെങ്കോയിൽ ചേരും. ഈ സീസണിന് ശേഷം കരാർ അവസാനിക്കുന്ന 33 കാരനായ ഇറ്റാലിയൻ താരം ഫ്രീ ഏജന്റ് ആയാവും ബ്രസീലിയൻ ക്ലബ്ബിൽ ചേരുക. 2023 ൽ ചെൽസിയിൽ നിന്നു ആഴ്‌സണലിൽ ചേർന്ന താരം സ്‌ക്വാഡ് താരമായി ക്ലബിന് നല്ല മുതൽക്കൂട്ടായിരുന്നു.

നിലവിൽ താരം ബ്രസീലിയൻ ക്ലബും ആയി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എങ്കിലും ജൂണിൽ ആവും താരം ആഴ്‌സണൽ വിടുക. ക്ലബ് ലോകകപ്പിന് മുമ്പ് മുൻ യൂറോ കപ്പ് ജേതാവിനെ ടീമിൽ എത്തിക്കാൻ തന്നെയാണ് ഫ്ലാമെങ്കോയുടെ ശ്രമം. താരത്തിന് ആയി ഫ്ലാമെങ്കോ ഓഫർ വെച്ചിരുന്നു എങ്കിലും താരത്തെ ജനുവരിയിൽ വിടാൻ ആഴ്‌സണൽ തയ്യാറായില്ല. ബ്രസീലിയൻ വംശജനായ ജോർജീന്യോ ബ്രസീലിൽ കളിക്കുന്നത് തന്റെ സ്വപ്‌നമാണെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവ ഗ്രീക്ക് താരത്തെ സ്വന്തമാക്കി ബ്രൈറ്റൺ

19 കാരനായ യുവ ഗ്രീക്ക് മുന്നേറ്റനിര താരമായ സ്റ്റെഫനോസ് സിമാസിനെ സ്വന്തമാക്കി ബ്രൈറ്റൺ. ജർമ്മൻ രണ്ടാം ഡിവിഷൻ ആയ ബുണ്ടസ് ലീഗ 2 ക്ലബ് ആയ എഫ്.സി നൂറൻബർഗ് താരത്തിന് ആയി 22 മില്യൺ യൂറോയിൽ അധികം ആണ് ഇംഗ്ലീഷ് ക്ലബ് മുടക്കിയത്. ഭാവി സൂപ്പർ താരമായി പരിഗണിക്കുന്ന താരമാണ് സിമാസ്.

നിലവിൽ താരം ബ്രൈറ്റണിൽ മെഡിക്കൽ പൂർത്തിയാക്കുകയും താരം ക്ലബും ആയി കരാറിൽ ഒപ്പ് വെക്കുകയും ചെയ്തു. ഭാവിയിലേക്ക് ആയുള്ള മുതൽക്കൂട്ടായി ആണ് താരത്തെ ബ്രൈറ്റൺ ടീമിൽ എത്തിക്കുന്നത്. താരത്തെ നിലവിൽ ലോണിൽ ജർമ്മനിയിലേക്ക് തന്നെ ഈ സീസണിൽ ബ്രൈറ്റൺ തിരിച്ചയക്കും, അടുത്ത സീസണിൽ ആവും താരം ഇംഗ്ലണ്ടിൽ എത്തുക.

ജെയിംസ് വാർഡ്-പ്രൗസിനെ വെസ്റ്റ് ഹാം ലോണിൽ നിന്ന് തിരിച്ചുവിളിച്ചു

വെസ്റ്റ് ഹാം യുണൈറ്റഡ് ജെയിംസ് വാർഡ്-പ്രൗസിനെ ലോണിൽ നിന്ന് തിരിച്ചുവിളിക്കാനുള്ള ഓപ്ഷൻ ഉപയോഗിച്ചു. നോട്ടിംഗ്ഹാം ഫോറസ്റ്റിലെ ലോൺ കാലയളവ് അവസാനിപ്പിച്ച് താരം ഇതോടെ വെസ്റ്റ് ഹാമിൽ എത്തി.

ലോണിൽ ഫോറസ്റ്റിൽ പോയ താരം ആകെ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രം ആണ് കളിച്ചത്.

2023 ൽ സതാംപ്ടണിൽ നിന്ന് വെസ്റ്റ് ഹാമിൽ ചേർന്ന ഇംഗ്ലീഷ് താരം വെസ്റ്റ് ഹാം ക്ലബ്ബിനായി 53 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം 15-ാം സ്ഥാനത്താണ്, അദ്ദേഹത്തിന്റെ ഗ്രഹാം പോട്ടർ മിഡ്ഫീൽഡിൽ അവസരം നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിഫൻഡർ കെവിൻ ഡാൻസോയെ ടോട്ടൻഹാം സ്വന്തമാക്കി

25 മില്യൺ യൂറോ വിലമതിക്കുന്ന ഒരു സ്ഥിര കരാറിൽ പ്രതിരോധ താരം കെവിൻ ഡാൻസോയെ ടോട്ടനം ഹോട്‌സ്പർ സ്വന്തമാക്കി. ലെൻസുമായി സ്പർസ് ഇതിന് ധാരണയിലെത്തി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 കാരനായ ഓസ്ട്രിയൻ ഇന്റർനാഷണൽ അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവെക്കും.

ഇതിനകം ഒരു മെഡിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ട്. വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു‌.

നാല് സീസണുകളിലായി ലെൻസിന് വേണ്ടി 128 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019-20 ൽ സതാംപ്ടണിൽ ലോണിൽ കളിച്ചിരുന്നു.

മൊണാക്കോയിലേക്ക് പോകില്ല, ജോർദാൻ ഹെൻഡേഴ്സൺ അയാക്സിൽ തന്നെ തുടരും

എ.എസ്. മൊണാക്കോയുടെ താൽപ്പര്യം അവഗണിച്ച് ലൊണ്ട് ജോർദാൻ ഹെൻഡേഴ്സൺ അയാക്സിൽ തന്നെ തുടരും. ഹെൻഡേഴ്സണും അയാക്സും തമ്മിലുള്ള ചർച്ചകളിലാണ് താരം ഡച്ച് ക്ലബിനൊപ്പം തന്നെ തുടരാൻ തീരുമാനമായത്.

അൽ ഇത്തിഫാക്ക് വിട്ട് 2024 ജനുവരിയിൽ ആയിരുന്നു ഹെൻഡേഴ്സൺ അയാക്സിൽ ചേർന്നത്. മുൻ ലിവർപൂൾ ക്യാപ്റ്റന് ഇതുവരെ അയാക്സിലും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആയിട്ടുണ്ട്.

34 കാരനായ മിഡ്ഫീൽഡർ ഈ സീസണിൽ അയാക്സിനായി 31 മത്സരങ്ങൾ കളിച്ചു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ, അയാക്സ് ഇപ്പോൾ നിലവിൽ എറെഡിവിസിയിൽ രണ്ടാം സ്ഥാനത്താണ്,

ആർതർ മെലോ ജിറോണയിലേക്ക്

യുവന്റസിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആർതർ മെലോ ജിറോണ എഫ്‌സിയിൽ ചേരുന്നു. രണ്ട് ക്ലബ്ബുകളും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സാന്റോസും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. എങ്കിലും, യൂറോപ്പിൽ തന്നെ തുടരാനാണ് ആർതർ തീരുമാനിച്ചത്. ഈ കരാറിൽ ബൈ ഓപ്ഷൻ ഉണ്ടാകില്ല. ജൂണിൽ ആർതർ യുവന്റസിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു..

28 കാരനായ ആർതർ മെലോ എഫ്‌സി ബാഴ്‌സലോണ, ലിവർപൂൾ എന്നിവയുൾപ്പെടെ മുൻനിര യൂറോപ്യൻ ക്ലബ്ബുകളിലും മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version