Site icon Fanport

യുവന്റസിന്റെ പാബ്ലോ മൊറേനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

യുവന്റസ് യുവതാരം പാബ്ലോ മൊറേനോയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഫെലിക്സ് കൊറേയക്ക് പകരമാണ് മൊറേനോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. താരം സിറ്റിയുമായി നാലു വർഷത്തെ കരാർ ഒപുവെച്ചു. 18കാരനായ മൊറേനോ രണ്ട് വർഷം മുമ്പാണ് ബാഴ്സലോണയിൽ നിന്ന് യുവന്റസിൽ എത്തിയത്. ഒരുകാലത്ത് ബാഴ്സലോണയുടെ അക്കാദമിയിൽ ഉള്ള അടുത്ത അത്ഭുതം എന്ന് വിശേഷിക്കപ്പെട്ട യുവതാരമായിരുന്നു പാബ്ലോ മൊറേനോ‌

ബാഴ്സലോണ അക്കാദമിയിൽ ഉള്ള കാലത്ത് 200ൽ അധികം ഗോളുകൾ അടിച്ച് റെക്കോർഡ് കുറിച്ച താരമാണ് മൊറേനോ. പത്താം വയസ്സിൽ ഗ്രാനഡയിൽ നിന്നാണ് പാബ്ലോ ബാഴ്സയിൽ എത്തിയത്. ബാഴ്സയുടെ അക്കാദമി തലങ്ങളിൽ അവസാന ആറു വർഷം കളിച്ചാണ് 200ൽ അധികം ഗോളുകൾ ഈ അത്ഭുത ബാലൻ നേടിയത്. എന്നാൽ യുവന്റസിലേക്കുള്ള യാത്ര താരത്തിന് വലിയ ഗുണം ചെയ്തില്ല.

Exit mobile version