ബ്രൈറ്റന്റെ ഒസ്റ്റിഗാർഡ് ഇനി നാപോളിയുടെ താരം

Img 20220623 131542

ഇറ്റലിയിലെ ലോണിൽ ചെന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റൺ ഡിഫൻഡർ ലിയോ ഓസ്റ്റിഗാർഡിനെ നാപ്പോളി സ്വന്തമാക്കും. നാപോളിയിൽ ഒസ്റ്റിഗാർഡ് 2027വരെയുള്ള കരാർ ഒപ്പുവെക്കും. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും.

നോർവീജിയൻ സെന്റർ ബാക്ക് കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ലോണിൽ ഇറ്റലി ക്ലബായ ജെനോവയിൽ കളിച്ചിരുന്നു. ജെനോവക്ക് മോശം സീസൺ ആയിരുന്നെങ്കിലും ഒസ്റ്റിഗാർഡ് നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

നാപോളി താരത്തിനു വേണ്ടി 5 മില്യൺ യൂറോയുടെ ബിഡ് സമർപ്പിച്ചിട്ടുണ്ട്. ഇത് ബ്രൈറ്റൺ അംഗീകരിക്കും. 22 കാരനായ ഓസ്റ്റിഗാർഡ് 2018-ൽ ആണ് ആൽബിയണിൽ എത്തിയത്. എഫ്‌സി സെന്റ് പോളി, കവെൻട്രി, സ്റ്റോക്ക് സിറ്റി, ജെനോവ എന്നിവിടങ്ങളിലേക്ക് ലോണിൽ അയക്കപ്പെട്ട താരം ഒരിക്കൽ പോലും ബ്രൈറ്റൺ സീനിയർ ടീമിനായി കളിച്ചിട്ടില്ല.

Previous articleഎ ടി കെ മോഹൻ ബഗാൻ ബ്രണ്ടൺ ഹാമിലിനെ സ്വന്തമാക്കി
Next articleഫിഫയും ഉറപ്പ് പറഞ്ഞു, ഈ സീസൺ മുതൽ ഐ എസ് എല്ലിൽ പ്രൊമോഷനും റിലഗേഷനും