Picsart 24 06 24 00 21 34 235

ആസ്റ്റൺ വില്ല യുവതാരം ഒമാരി കെല്ലിമൻ ചെൽസിയിൽ

ആസ്റ്റൺ വില്ലയുടെ 18 കാരനായ ഫോർവേഡ് ഒമാരി കെല്ലിമാനെ സൈൻ ചെയ്യാൻ ചെൽസി ആസ്റ്റൺ വില്ലയുമായി ധാരണയിലെത്തി. ഏകദേശം 19 മില്യൺ പൗണ്ടിന് ആണ് താരത്തെ ചെൽസൊ സ്വന്തമാക്കുന്നത്. യുവതാരം 2031 വരെയുള്ള കരാർ ചെൽസിയിൽ ഒപ്പുവെക്കും.

2022ൽ ഡെർബി കൗണ്ടിയിൽ നിന്ന് വില്ല അക്കാദമിയിൽ ചേർന്ന കെല്ലിമാൻ 2023ൽ ആദ്യ ടീമിൽ ഇടം നേടിയിരുന്നു. കെല്ലിമാൻ കഴിഞ്ഞ സീസണിൽ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചു. മാഞ്ചസ്റ്റർ സിറ്റിക്കും ക്രിസ്റ്റൽ പാലസിനുമെതിരെ ബെഞ്ചിൽ നിന്ന് സബ്ബായി വന്നാണ് താരം കളിച്ചത്.

യൂറോപ്പ കോൺഫറൻസ് ലീഗിലും രണ്ടുതവണ താരം കളിച്ചിരുന്നു. കെല്ലിമാൻ ഒക്ടോബറിൽ വില്ലയുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടിരുന്നു.

Exit mobile version