Site icon Fanport

ഒമർ റിച്ചാർഡ്സ് നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് അടുക്കുന്നു.

ബയേണിൽ നിന്നും പ്രതിരോധ താരം ഒമർ റിച്ചാർഡ്സിനെ എത്തിക്കാനുള്ള ഫോറസ്റ്റിന്റെ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഏകദേശം പത്ത് മില്യൺ യൂറോ ആവും താരത്തെ വിട്ടു കിട്ടാൻ വേണ്ടി നോട്ടിങ്ഹാം ചെലവാക്കേണ്ടി വരിക. ടീമുകൾ തമ്മിൽ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.എങ്കിലും ടീം മാറുന്നത് സംബന്ധിച്ച് താരത്തിന്റെ പൂർണ്ണസമ്മതം ഇതു വരെ ലഭിച്ചിട്ടില്ല.

2021ലാണ് റീഡിങ്ങിൽ നിന്നും റിച്ചാർഡ്സ് ബയേണിൽ എത്തുന്നത്.റീഡിങിനായി നൂറോളം മത്സരങ്ങൾ കളിച്ച ശേഷമാണ് ബുണ്ടസ് ലീഗയിലേക്ക് ചേക്കേറുന്നത്. പന്ത്രണ്ട് ലീഗ് മത്സരങ്ങളിൽ ബയേണിനായി ഇറങ്ങാൻ സാധിച്ചു.
പ്രീമിയർ ലീഗിലേക്ക് എത്താൻ സാധിച്ചതിന് പിറകെ തിരക്കേറിയ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് നോട്ടിങ്ഹാം ഫോറസ്റ്റ് കടന്നു പോകുന്നത്.

Exit mobile version