Site icon Fanport

ഒമർ അബ്ദുറഹ്മാൻ വീണ്ടും സൗദി അറേബ്യയിൽ

നീണ്ട കാലത്തെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അങ്ങനെ അന്ത്യമായി. യു എ ഇ ദേശീയ താരമായ ഒമർ അബ്ദുറഹ്മാൻ തന്റെ മുൻ ക്ലബായ അൽ ഹിലാലിനായി വീണ്ടും ബൂട്ട് കെട്ടും. ഇപ്പോൾ അബുദബി ക്ലബായ അൽ ഐനിൽ കളിക്കുന്ന അബ്ദുറഹ്മാൻ ലോൺ അടിസ്ഥാനത്തിലാകും ഹിലാലിലേക്ക് മടങ്ങുക. അൽ ഐനുമായി പുതിയ കരാറിൽ ഒപ്പിട്ട ശേഷമാകും അൽ ഹിലാലിലേക്ക് ലോണിൽ ഒമർ പോകുക.

സൗദിയിൽ ജനിച്ച് വളർന്ന ഒമർ തന്റെ യൂത്ത് കരിയർ അൽ ഹിലാലിൽ ആയിരുന്നു ചിലവഴിച്ചത്. അതിനു ശേഷം 2006ൽ അൽ ഐനിൽ എത്തിയ താരം ഇതുവരെ ആ ക്ലബിനു വേണ്ടി മാത്രമാണ് കളിച്ചത്. 26കാരനായ താരം 50ൽ അധികം ഗോളുകളും 100ൽ അധികം അസിസ്റ്റും അൽ ഐനായി നേടിയിട്ടുണ്ട്. 2011 മുതൽ യു എ ഇ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യവുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version