ലെപ്സിഗ് വിട്ട് ഒലിവർ , ഇനി വെസ്റ്റ് ബ്രോമിന്റെ വിങ്ങിൽ

കഴിഞ്ഞ വർഷം ജെർമൻ ലീഗിൽ ലെപ്സിഗിന്റെ മികച്ച പ്രകടനത്തിന് ഒപ്പം ഉണ്ടായിരുന്ന സ്കോട്ടിഷ് വിങ്ങർ ഒലിവർ ബ്രുക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തി. 15 മില്യണോളം ചിലവാക്കി വെസ്റ്റ് ബ്രോമാണ് ഒലിവറിനെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത്തി അഞ്ചോളം ലീഗ് മത്സരങ്ങളിൽ ലെപ്സിഗിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട് ഒലിവർ. അഞ്ചു വർഷത്തേക്കാണ് ഒലിവറിന്റെ വെസ്റ്റ് ബ്രോമുമായുള്ള കരാർ.

ഞായറായ്ച സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ബ്രോം സ്റ്റോക്ക് സിറ്റിയെ നേരിടാനിറങ്ങുമ്പോൾ ഒലിവറും ഉണ്ടാകുമെന്നാണ് കരുതുന്നത്. 20കാരനായ താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലും ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ നോടിങ്ഹാം ഫോറസ്റ്റിന്റെ താരമായിരുന്നു ഒലിവർ ബ്രുക്.

കളിച്ച രണ്ട് ലീഗ് മത്സരങ്ങളും വിജയിച്ചു നിൽക്കുന്ന വെസ്റ്റ് ബ്രോമിന് ഒലിവറിന്റെ വരവ് വീര്യം കൂട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleSFA കോഴിക്കോട് മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് കൊടുവള്ളിയിൽ നടന്നു
Next articleലീഡ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, ക്രിസ് വോക്സ് മടങ്ങിയെത്തുന്നു