Site icon Fanport

ഒകസാകി ലെസ്റ്റർ വിട്ട് സ്പെയിനിലേക്ക്

ലെസ്റ്റർ സിറ്റിയുടെ ജപ്പാനീസ് സ്ട്രൈക്കർ ഷിഞ്ജി ഒകസാകി ക്ലബ് വിടുന്നു. ലാലിഗയിലേക്കാണ് താരം കൂടു മാറുന്നത്. സ്പാനിഷ് ക്ലബായ മലാഗയുമായി ലെസ്റ്റർ സിറ്റി ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവസാന കുറച്ചു കാലമായി ലെസ്റ്റർ സിറ്റിയിൽ അധികം അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഇതാണ് താരത്തെ ക്ലബ് വിടാൻ നിർബന്ധിതനാക്കിയത്.

2015 മുതൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് ഒകസാകി. ക്ലബിന്റെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കിവഹിച്ചിരുന്നു. മുമ്പ് മൈൻസ്, സ്റ്റുറ്റ്ഗർട്ട് തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ജപ്പാൻ ദേശീയ ടീമിനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഒകസാകി 50 ഗോളുകൾ ദേശീയ ടീം ജേഴ്സിയിൽ നേടിയിട്ടുണ്ട്.

Exit mobile version