Site icon Fanport

ഒകസാകി ഒറ്റ മാസം കൊണ്ട് മലാഗയിൽ നിന്ന് പുറത്ത്

ജപ്പാനീസ് സ്ട്രൈക്കർ ഷിഞ്ജി ഒകസാകി മലാഗ ക്ലബ് വിട്ടു. ഒരു മാസം കൊണ്ടാണ് താരം ക്ലബ് വിട്ടത്. സ്പാനിഷ് ക്ലബായ മലാഗയുമായി കഴിഞ്ഞ മാസം ആയിരുന്നു ഒകസാകി കരാറിൽ എത്തിയത്. അവരുടെ പ്രീസീസൺ മത്സരങ്ങളിലും ഒകസാകി കളിച്ചിരുന്നു‌. എന്നാൽ ലീഗ് തുടങ്ങിയപ്പോൾ താരം കളിച്ചില്ല. താരത്തിന്റെ ശമ്പളം ക്ലബിന് താങ്ങാൻ ആവാത്തതിനാലാണ് ക്ലബ് കരാർ റദ്ദാക്കി താരത്തെ റിലീസ് ചെയ്തത്.

മുൻ ലെസ്റ്റർ സിറ്റി താരമാണ് ഒകസാകി. ഇനി താരം ഏതു ക്ലബിൽ കളിക്കും എന്ന് വ്യക്തമല്ല. 2015 മുതൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് ഒകസാകി. ക്ലബിന്റെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കിവഹിച്ചിരുന്നു. മുമ്പ് മൈൻസ്, സ്റ്റുറ്റ്ഗർട്ട് തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ജപ്പാൻ ദേശീയ ടീമിനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഒകസാകി 50 ഗോളുകൾ ദേശീയ ടീം ജേഴ്സിയിൽ നേടിയിട്ടുണ്ട്.

Exit mobile version