ഇറ്റാലിയൻ ഗോളിയെ സ്വന്തമാക്കി സ്പോർട്ടിങ്

- Advertisement -

ഇറ്റാലിയൻ ഗോൾ കീപ്പറായ എമിലിയാണോ വിവിയാനോയെ സ്പോർട്ടിങ് സ്വന്തമാക്കി. സീരി എ ക്ലബായ സാംപ്‌ടോറിയയുടെ താരമായ വിവിയാനോയെ രണ്ടു മില്ല്യൺ യൂറോയ്ക്കാണ് സ്പോർട്ടിങ് സ്വന്തമാക്കിയത്. രണ്ടു വർഷത്തെ കരാറിലാണ് വിവിയാനോ പോർചുഗലിലേക്ക് തിരിക്കുന്നത്.

രണ്ടു വർഷത്തെ കരാറിന് ശേഷം മൂന്നാം വർഷത്തേക്കും പുതുക്കാനുള്ള ക്ളോസ് കരാറിലുണ്ട്. 45 മില്യൺ യൂറോയാണ് വിവിയാനോയുടെ റിലീസ് ക്ളോസ്. ട്രെയിനിങ് ഗ്രൗണ്ടിലെ മാസ്ക് അറ്റാക്കിനെ തുടർന്ന് സ്പോർട്ടിങ് വിട്ട റൂയി പാട്രിഷിയോക്ക് പകരക്കാരനായാണ് ലിസ്ബണിലെക്ക് വിവിയാനോ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement