വെർദിയെ സ്വന്തമാക്കി നാപോളി

- Advertisement -

ഇറ്റാലിയൻ വിങ്ങർ സിമോൺ വെർദിയെ നാപോളി ടീമിൽ എത്തിച്ചു. സീരി എ ക്ലബായ ബൊളോഞ്ഞയിൽ നിന്നാണ് നാപോളി താരത്തെ സ്വന്തമാക്കിയത്. അഞ്ചു വർഷത്തെ കരാറിലാണ് ഫ്രീ കിക്ക് സ്‌പെഷലിസ്റ്റ് നാപോളിയിലേക്കതുന്നത്. 25 മില്യൺ നൽകിയാണ് കാർലോ അഞ്ചലോട്ടി വെർദിയെ ടീമിൽ എത്തിച്ചത്.

ബൊളോഞ്ഞയുടെ ചരിത്രത്തിലെ ഏറ്റവും ലാഭകരമായ വിൽപ്പനയാണ് വെർദിയുടേത്. കഴിഞ്ഞ സീസണിൽ പത്ത് ഗോളുകളും പത്ത് അസിസ്റ്റുമാണ് വെർദിയുടെ സമ്പാദ്യം .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement