ചെൽസി അക്കാദമി താരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ടീം

- Advertisement -

ചെൽസി യൂത്ത് അക്കാദമി താരമായ ഹാർവി സെന്റ് ക്ലെയറിനെ സീരി ബി ക്ലബായ വെനേസിയ സ്വന്തമാക്കി. മൂന്നു വർഷത്തെ കരാറിലാണ് 19 കാരനായ താരത്തെ വെനേസിയ ടീമിൽ എത്തിച്ചത്. സ്കോട്ട്ലൻഡ് കാരനായ ഹാർവി സെന്റ് ക്ലെയർ അടുത്തിടെയാണ് സ്കോട്ട്ലൻഡ് U21 ടീമിന് വേണ്ടി അരങ്ങേറിയത്.

2016/17 സീസണിൽ എഫ്എ യൂത്ത് കപ്പും അണ്ടർ 18 പ്രീമിയർ ലീഗും നേടി ഡൊമെസ്റ്റിക്ക് ഡബിളടിച്ച ചെൽസി U18 ടീമിൽ അംഗമായിരുന്നു ഹാർവി. പതിനഞ്ചാം വയസിൽ U18 ടീമിൽ അരങ്ങേറ്റം കുറിച്ച ഹാർവി ചെൽസി അണ്ടർ-23 ടീമിനായി ഏഴു ഗോളുകളും നാല് അസിസ്റ്റും നടത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement