Site icon Fanport

ചെൽസിയുടെ യുവതാരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബ്

ചെൽസിയുടെ യുവതാരമായ ഒല ഐനയെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബായ ടോറീനോ. നൈജീരിയൻ താരമായ ഐന ഈ സീസണിൽ റ്റോറീനോയ്ക്ക് വേണ്ടിയാണു ലോണിൽ കളിച്ചത്. സീരി എ യിൽ 32 മത്സരങ്ങൾ കളിച്ച ഐന ഒരു ഗോള് നേടുകയും 3 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

വാൾട്ടർ മസ്സാരിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഒല ഐനക്ക് വേണ്ടി 10 മില്യൺ യൂറോയുടെ ബൈ ബാക്ക് ക്ളോസ് ആക്ടിവേറ്റ് ചെയ്യുകയായിരുന്നു ടോറീനോ. ടോറീനോയ്ക്ക് പുറമെ ഹാൾ സിറ്റിക്ക് വേണ്ടിയും ലോണിൽ കളിച്ചിട്ടുണ്ട് ഐന. നൈജീരിയൻ ദേശീയ ടീമിന് വേണ്ടി 7 തവണ ബൂട്ടണിയുകയും ചെയ്തു ഈ യുവതാരം.

Exit mobile version