റയലിന്റെ തിയോ ഹെർണാണ്ടസ് ഇനി മിലാനിൽ

റയൽ മാഡ്രിഡിൽ സമ്മർ ക്ലിയറൻസ് തുടരുന്നു. റയൽ മാഡ്രിഡ് തിയോ ഹെർണാണ്ടസ് ഇനി മിലാനിൽ കളിക്കും. അഞ്ചു വർഷത്തെ കരാറിലാണ് ഹെർണാണ്ടസിനെ ഇറ്റാലിയൻ ക്ലബ്ബ് സ്വന്തമാക്കിയത്. ഇറ്റാലിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 20 മില്യൺ യൂറോ നൽകിയാണ് ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസിനെ മിലാൻ ടീമിലെത്തിച്ചത്.

അത്ലറ്റികോ മാഡ്രിഡിൽ നിന്ന് റയലിൽ എത്തിയ ഹെർണാടസിന് പക്ഷെ റയൽ മാഡ്രിഡിൽ പ്രതിരോധ താരങ്ങളാൽ സമ്പന്നമായ റയലിൽ ശോഭിക്കാനായില്ല. ലെഫ്റ്റ് ബാക്കായ ഹെർണാണ്ടസ് റയൽ സൊസൈഡാഡിലേക്ക് ലോണിൽ പോയെങ്കിലും അവിടെയും കാര്യമായി ഒന്നും ചെയ്യാതെ വന്നതോടെയാണ്‌ താരത്തെ വിൽക്കാൻ മാഡ്രിഡ് തീരുമാനിച്ചത്. ലെഫ്റ്റ് ബാക്കായി ലിയോണിൽ നിന്ന് മെൻഡി എത്തിയതും താരത്തിന് തിരിച്ചടിയായി.

Exit mobile version