Site icon Fanport

റൊണാൾഡോ സ്റ്റൈലിൽ ലീഡ്സ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ടീം

റൊണാൾഡോ സ്റ്റൈലിൽ ലീഡ്സ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ടീം. സീരി എ ടീമായ സാംപ്‌ടോറിയയാണ് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ അനൗൺസ് ചെയ്ത വിധത്തെ അനുസ്മരിപ്പിക്കും വിധം ലീഡ്സ് യുണൈറ്റഡ് താരത്തിന്റെ സൈനിങ്‌ ലോകത്തെ അറിയിച്ചത്. ഇംഗ്ലണ്ടിന്റെ യുവതാരമായ റൊണാൾഡോ വിയേരയെയാണ് സാംപ്‌ടോറിയ സ്വന്തമാക്കിയത്. ഏഴു മില്യൺ യൂറോയ്ക്ക് അഞ്ചു വർഷത്തെ കരാറിലാണ് താരം ഇറ്റലിയിലേക്ക് പറക്കുന്നത്.

ബെൻഫിക്കയുടെ അക്കാദമി താരമായ വിയേര പിന്നീടാണ് ലീഡ്‌സിൽ എത്തുന്നത്. ലീഡ്സിനൊപ്പം ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ഇറ്റലിയിലേക്ക് ഉള്ള വഴി തുറന്നത്. ഏറെ വൈകാതെ U21 ഇംഗ്ലണ്ട് ദേശീയ ടീമിലെത്തിയ വിയേര അവിടെയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ടൂലോൺ ടൂർണമെന്റിൽ കിരീടമുയർത്തിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു റൊണാൾഡോ വിയേര

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version