റോമയുടെ സാദ്ദിഖ് ഉമർ ഇനി റേഞ്ചേഴ്സിൽ

സീരി എ ക്ലബായ റോമയുടെ നൈജീരിയൻ താരം സാദ്ദിഖ് ഉമർ ഇനി റേഞ്ചേഴ്സിൽ. ഒരു വർഷത്തേക്ക് ലോണിലാണ് ഈ യുവതാരം ഗ്ലാസ്ഗോ റേഞ്ചേഴ്സിലേക്ക് എത്തുന്നത്. 2015 മുതൽ റോമയുടെ താരമാണ് സാദ്ദിഖ് ഉമർ.

റോമയ്ക്ക് വേണ്ടി കളിച്ച ആറു മത്സരങ്ങളിൽ രണ്ടു മികച്ച ഗോളുകൾ താരം നേടിയിട്ടുണ്ട്. ബൈ ഔട്ട് ക്ളോസ് ഇല്ലാതെയാണ് നൈജീരിയൻ താരം സ്കോട്ട്ലൻഡിൽ എത്തുന്നത്. 2016 നൈജീരിയക്കൊപ്പം ഒളിംപിക്സിൽ വെങ്കലമെഡൽ താരം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version