പോർട്ടോയുടെ സ്പാനിഷ് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് റോമ

പോർച്ചുഗീസ് ചാമ്പ്യന്മാരായ എഫ്‌സി പോർട്ടോയുടെ പ്രതിരോധതാരത്തെ എഎസ് റോമ സ്വന്തമാക്കി. പോർട്ടോയുടെ സ്പാനിഷ് പ്രതിരോധതാരം ഇവാൻ മാർക്കാനോയെയാണ് റോമ സ്വന്തമാക്കിയത്. മൂന്നു വർഷത്തെ കരാറിലാണ് ഇറ്റലിയിലേക്ക് താരം എത്തുന്നത്. ജിയാലോറോസികളുമായി 2021.വരെ താരം ഉണ്ടാകും.

റയൽ റേസിംഗ് ക്ലബ്ബിലൂടെ കളിയാരംഭിച്ച താരം 2014 ലാണ് പോർചുഗലിലേക്ക് പോകുന്നത്. ഒളിമ്പിക്കോസിനൊപ്പം ഗ്രീക്ക് ലീഗും സൂപ്പർകാപ്പും റൂബിൻ കസാനിനോടൊപ്പം റഷ്യൻ സൂപ്പർ കപ്പും പോർട്ടോയ്‌ക്കൊപ്പം ഈ സീസണിലെ ലീഗ് കിരീടവും ഇവാൻ മാർക്കാനോ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതന്നെ ടീമിൽ എടുക്കാതിരിക്കാനുള്ള കാരണം തിരയുകയായിരുന്നു കോച്ച്- നൈൻഗോലാൻ
Next articleശ്രീലങ്കന്‍ ക്രിക്കറ്റിനെ ഏറ്റെടുത്ത് ശ്രീലങ്കന്‍ കായിക മന്ത്രാലയം