ഫ്രഞ്ച് യുവതാരത്തെ സ്വന്തമാക്കി റോമ

ഫ്രഞ്ച് യുവതാരമായ വില്യം ബിയാൻഡയെ സ്വന്തമാക്കി സീരി എക്ലബായ എ.എസ് റോമ. ഫ്രഞ്ച് രണ്ടാം ലീഗ് ക്ലബായ ലെൻസിൽ നിന്നുമാണ് ബിയാൻഡയെ റോമ സീരി എ യിലേക്ക് എത്തിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് പതിനെട്ടുകാരനായ താരം റോമിലെത്തുന്നത്.

ജൂൺ 2023 വരെയുള്ള കരാറിലാണ് ഇറ്റലിയിലേക്ക് വില്യം ബിയാൻഡ പോകുന്നത്. ലെൻസിന്റെ യൂത്ത് അക്കാദമിയിൽ കളിയാരംഭിച്ച U17 യൂറോയിലും U17 ഫിഫ ലോകകപ്പിലും ഫ്രാൻസിന് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial