Site icon Fanport

യൂറോപ്പ്യൻ ക്ലബ്ബുകൾക്ക് കാത്തിരിക്കാം, ബ്രസീലിയൻ താരം ഫ്ലമെങ്കോയിൽ

യൂറോപ്പ്യൻ ക്ലബ്ബുകൾക്ക് കാത്തിരിക്കാം. ബ്രസീലിയൻ പ്രതിരോധതാരം റോഡ്രിഗോ കയോ ഫ്ലമെങ്കോയിൽ എത്തി. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ നോട്ടമിട്ട താരത്തെ സ്വന്തമാക്കാൻ നാപോളിയും റോമയും അടക്കമുള്ള ഇറ്റാലിയൻ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ താരം എത്തുമെന്നാണ് പ്രതിസഖിച്ചിരുന്നത്.

എന്നാൽ അപ്രതീക്ഷിതമായി റോഡ്രിഗോ ഫ്ലമെങ്കോയിൽ പോകുകയായിരുന്നു. അഞ്ചു മില്യണിന്റെ കരാറിലാണ് സാവോ പൗലോയിൽ നിന്നും റോഡ്രിഗോ ഫ്ലമെങ്കോയിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. 2023 വരെയുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. 2016 ഒളിമ്പിക് സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു റോഡ്രിഗോ.

Exit mobile version