ഇറ്റലിയിൽ നിന്നും നൈജീരിയൻ താരത്തെ സ്വന്തമാക്കി എം.എൽ.എസ് ടീം

ഇറ്റലിയിൽ നിന്നും നൈജീരിയൻ താരത്തെ സ്വന്തമാക്കി എം.എൽ.എസ് ടീമായ മോണ്ട്റിയൽ ഇമ്പാക്ട്. ബൊളോഞ്ഞായുടേ സ്റ്റാർ സ്‌ട്രൈക്കറായ ഒറിജി ഓക്വൊങ്കോയെയാണ് മേജർ ലീഗ് സോക്കർ ടീം ലോണിൽ സ്വന്തമാക്കിയത്. ബൊളോഞ്ഞായ്ക്ക് വേണ്ടി മൂന്നു വർഷമായി ഈ നൈജീരിയൻ താരം ബൂട്ടണിയുന്നു.

27 സീരി എ മത്സരങ്ങളിൽ നിന്നുമായി മൂന്നു ഗോളുകൾ യുവതാരം നേടിയിട്ടുണ്ട്. സീരി ബി ടീമായ ബ്രെസിയക്ക് വേണ്ടിയും ലോണിൽ ഓക്വൊങ്കോ കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബായ ബൊളോഞ്ഞായുടെയും മേജർ ലീഗ് സോക്കർ ക്ലബായ മോണ്ട്റിയൽ ഇമ്പാക്ട്ന്റെയും ഉടമ ജോയി സപ്‌റ്റോയാണ്. ഇരു ടീമുകളും ലോണിൽ താരങ്ങളെ കൈമാറുന്നത് പതിവാണ്.