Site icon Fanport

ഫ്രഞ്ച് പ്രതിരോധതാരത്തെ സ്വന്തമാക്കി നാപോളി

ഫ്രഞ്ച് പ്രതിരോധതാരമായ കെവിൻ മൽകുട്ടിനെ ഇറ്റാലിയൻ ക്ലബായ നാപോളി സ്വന്തമാക്കി. ഒരു ഫുൾ ബാക്കിനായുള്ള നാപോളിയുടെ ഏറെക്കാലത്തെ അന്വേഷണം ഒടുവിൽ എത്തിച്ചേർന്നത് ലീഗ് വൺ ക്ലബായ ലിലെയിലായിരുന്നു. ഫ്രാൻസ് വിട്ട് ആദ്യമായാണ് താരം കളിക്കുന്നത്.

ഒട്ടേറെ പ്രതിരോധ താരങ്ങൾക്ക് വേണ്ടി നാപോളി ശ്രമിച്ചതിന് ശേഷമാണ് കെവിൻ മൽകുട്ടിൽ എത്തുന്നത്. മൊണോക്കോയ്ക്കും സൈന്റ്റ്-റ്റിഎന്നെയ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. മൊണോക്കോയുടെ യൂത്ത് അക്കാദമിയിലൂടെയാണ് താരം കളിയാരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version