Site icon Fanport

ചെൽസിയുടെ ബൊകയോക്കോയെ സ്വന്തമാക്കി മിലാൻ

ചെൽസിയുടെ ഫ്രഞ്ച് താരം ബൊകയോക്കോയെ എസി മിലാൻ സ്വന്തമാക്കി. ഒരു വർഷത്തെ ലോണിലാണ് സീരി എ വമ്പന്മാരായ മിലാൻ ഈ ഫ്രഞ്ച് മധ്യ നിര താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിന് മുൻപാണ് മൊണോക്കോയിൽ നിന്നും പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് താരം എത്തുന്നത്. ലോണിൽ മിലാനിൽ എത്തുന്ന താരത്തിന്റെ കരാറിൽ പെർമനന്റ് മൂവിനുള്ള ഓപ്‌ഷനും ഉണ്ട്.

ഫ്രഞ്ച് ക്ലബായ റെന്നെസിൽ കളി ആരംഭിച്ച ബൊകയോക്കോ പിന്നീട് മൊണോക്കോയിലെത്തി. അവരോടൊപ്പം ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ചെൽസിയോടൊപ്പം എഫ്എ കപ്പുയർത്താനും ബൊകയോക്കോക്ക് സാധിച്ചു .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version