മുൻ അർജന്റീന കോച്ചിനെ സ്വന്തമാക്കി ലീഡ്സ് യുണൈറ്റഡ്

അർജന്റീനയുടെ മുൻ കോച്ചായ മാഴ്‌സലോ ബിയൽസയെ ലീഡ്സ് യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുത്തു. രണ്ടു വർഷത്തെ കോൺട്രാക്ടിലാണ് മാഴ്‌സലോ ബിയൽസ ഇംഗ്ളണ്ടിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ 13th സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ലീഡ്സിനെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ അർജന്റീനക്കാരന്റെ സേവനം ലീഡ്സ് തേടിയത്. ലീഗ് വണ്ണിൽ ലൈലെയുടെ കോച്ചായിരുന്നു ബിയൽസ. മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങൾ കാരണമാണ് ബിയൽസ ടീം വിട്ടത്.

ഹൈ ഇന്റർസിറ്റി ഫുട്ബാളിന്റെ തലതൊട്ടപ്പനായി അറിയപ്പെടുന്ന മാഴ്‌സലോ ബിയൽസ സാരി, പെപ് ഗാർഡിയോള, മൗറിസിയോ പൊചാറ്റിനോ എന്നിവരെ ആഴത്തിൽ സ്വാധീനിച്ച പരിശീലകനാണ് ലോക ഫുട്ബോളിലെ 2008 മുതൽ 2012 വരെയുള്ള സ്പാനിഷ് ആധിപത്യത്തിന് ഉത്തരവാദിയാണ്. രണ്ടു ദിവസത്തിന് ശേഷം ലാസിയോ പരിശീലക സ്ഥാനം ഉപേക്ഷിച്ചിരുന്നു ബിയൽസ.

1998 മുതൽ 2004 വരെ അർജന്റീനയുടെ കോച്ചായിരുന്നു മാഴ്‌സലോ ബിയൽസ. അർജന്റീനയ്ക്ക് ലോകകപ്പിൽ മുന്നേറ്റം അധികം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒളിംപിക്സിൽ സ്വർണം നേടിക്കൊടുക്കാൻ ബിയൽസക്ക് കഴിഞ്ഞു. പിന്നീട് ചിലിയുടെ കോച്ചായ ബിയൽസ ഐതിഹാസികമായ കുതിപ്പാണ് ചിലിക്ക് സമ്മാനിച്ചത്. ബിയൽസക്ക് വേണ്ടി തെരുവിലിറങ്ങാൻ വേണ്ടിപ്പോലും ചിലിയിലെ ഫുട്ബോൾ ആരാധകർ തയ്യാറായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യക്കെതിരെ അഫ്ഗാൻ 109 നു പുറത്ത്
Next articleറഷ്യയിലേത് മെസ്സിയുടെ ലോകകപ്പ് : ടെവസ്