ലാ ലീഗ താരത്തെ സ്വന്തമാക്കി ലാസിയോ

ഡാനിഷ് പ്രതിരോധ താരം റീസ ദുർമിസിയെ ലാസിയോ സ്വന്തമാക്കി. റയൽ ബെറ്റിസിന്റെ താരമായ ദുർമിസിയെ അഞ്ചു വർഷത്തെ കരാറിലാണ് സീരി എ ക്ലബ് ടീമിലെത്തിച്ചത്. 6.5 മില്യൺ യൂറോ നൽകിയാണ് ലെഫ്റ്റ് ബാക്കിനെ ലാസിയോയിൽ എത്തിച്ചത്. അൽബേനിയൻ റൂട്ടുകളുള്ള ദുർമിസി ഡെന്മാർക്കിലെ എല്ലാത്തരം ദേശീയ ടീമുകളിലും കളിച്ചിട്ടുണ്ട്.

രണ്ടു സീസണിലായി റയൽ ബെറ്റിസിൽ തുടർന്ന ദുർമിസി കഴിഞ്ഞ സീസൺ പകുതിയോടെ ടീമിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. ഡെന്മാർക്കിൽ ലോകകപ്പിനായുള്ള 23-man സ്‌ക്വാഡിൽ ഇടം നേടാനും ദുർമിസിക്ക് കഴിഞ്ഞില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial