റെഡ്ബുൾ സാൽസ്ബർഗ് താരത്തെ സ്വന്തമാക്കി ലാസിയോ

ആസ്ട്രിയൻ ചാമ്പ്യന്മാരായ റെഡ് ബുൾ സാൽസ്ബർഗിന്റെ താരമായ വാലോൺ ബെരിഷയെ ലാസിയോ സ്വന്തമാക്കി. അഞ്ചു വർഷത്തെ കരാറിലാണ് 25 കാരനായ താരം സീരി എയിലേക്ക് പോകുന്നത്. 7.5 മില്യൺ യൂറോയ്ക്കാണ് കൊസാവോ താരത്തിന്റെ കൂടുമാറ്റം. 2012 മുതൽ ആസ്ട്രിയൻ ക്ലബായ സാൽസ്ബർഗിൽ കളിക്കുന്ന ബെരിഷ 150 തിലേറെ മത്സരങ്ങളിൽ അവർക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

2012 മുതൽ 2016 വരെ നോർവേക്ക് വേണ്ടിയായിരുന്നു ഈ മധ്യനിര താരം കളിച്ചിരുന്നത്. കൊസോവയെ ഫിഫ അംഗീകരിച്ചതിനു ശേഷം 2016 മുതൽ കൊസോവൻ നാഷണൽ ടീമിന് വേണ്ടിയാണു ബെരിഷ ബൂട്ടണിയുന്നത്. കൊസോവയിൽ നിന്നുമുള്ള അഭയാർത്ഥികളായിരുന്നു ബെരിഷയുടെ മാതാപിതാക്കൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version