primus mobile
primus mobile

ഡഗ്ലസ് കോസ്റ്റയെ സ്വന്തമാക്കി യുവന്റസ്

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഡഗ്ലസ് കോസ്റ്റയെ സ്വന്തമാക്കി. ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ നിന്നാണ് കോസ്റ്റയെ ബിയങ്കോനേരികൾ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലോണിലായിരുന്നു ഇറ്റലിയിലേക്ക് ഈ ബ്രസീലിയൻ താരമെത്തിയത്. 40 മില്യൺ പർച്ചേസ് ക്ളോസ് ആക്ടിവേറ്റ് ചെയ്താണ് കോസ്റ്റയെ യുവന്റസ് ടൂറിനിലേക്ക് എത്തിച്ചത്. 2022 വരെ ഡഗ്ലസ് കോസ്റ്റ യുവന്റസിൽ തുടരും.

കോസ്റ്റയെ യുവന്റസിലേക്ക് എത്തിക്കുമെന്നത് ഉറപ്പായിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനവും യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്നുമുള്ള ക്ഷണങ്ങളും ഈ ട്രാൻസ്ഫെറിനു കാരണമായി. യുവന്റസിന് വേണ്ടി 47 മത്സരങ്ങൾ കളിച്ച കോസ്റ്റ 14 അസിസ്റ്റുകൾക്കൊപ്പം ആറ് ഗോളുകളും നേടിയിട്ടുണ്ട്. യുവന്റസിനൊപ്പം ലീഗ് ചാമ്പ്യൻഷിപ്പും കോപ്പ ഇറ്റാലിയയായും കോസ്റ്റ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial