Site icon Fanport

17 കാരനായ ഫ്രഞ്ച് വണ്ടർകിഡിനെ സ്വന്തമാക്കി ഇന്റർ

17 കാരനായ ഫ്രഞ്ച് വണ്ടർ കിഡ് ലൂസിയൻ അഗോമേയെ സ്വന്തമാക്കി ഇന്റർ മിലാൻ. ഫ്രഞ്ച് ക്ലബ്ബായ സോഫാക്സിന്റെ താരമാണ് അഗോമേ. ഫ്രഞ്ച് സൂപ്പർ താരം പോഗ്ബയോടാണ് അഗോമയെ ഫ്രഞ്ച് മാധ്യമങ്ങൾ താരതമ്യപ്പെടുത്തുന്നത്. മൂന്നു വർഷത്തെ കരാറിലാണ് താരം മിലാനിലേക്ക് പറക്കുന്നത്.

€4.5 മില്യൺ നൽകിയാണ് താരത്തെ ഇന്റർ സ്വന്തമാക്കിയത്. ഫ്രഞ്ച് രണ്ടാം ഡിവിഷനിലെ മികച്ച പ്രകടനം താരത്തെ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പന്മാരുടെ റഡാറിൽ പെടുത്തിയിരുന്നു. ഫ്രാൻസിന്റെ യൂത്ത് ടീമിന് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്.

Exit mobile version