Site icon Fanport

അർജന്റീനയുടെ പ്രതിരോധ താരത്തെ സ്വന്തമാക്കി ജെനോവ

അർജന്റീനയുടെ പ്രതിരോധ താരത്തെ സ്വന്തമാക്കി ജെനോവ. ബെൻഫിക്കൻ താരമായ ലൈസൻഡ്രോ ലോപ്പസിനെയാണ് ഇറ്റാലിയൻ ടീം സ്വന്തമാക്കിയത്. അർജന്റീനയിൽ കളിച്ച് തുടങ്ങിയ താരം 2013 ലാണ് ബെൻഫിക്കയിലേക്കെത്തുന്നത്. തുടന്ന് ലോണിൽ ഇന്റർ മിലാനും ഗെറ്റാഫെയ്ക്കും താരം കളിച്ചു.

ഈ വർഷം മുതൽ ഇറ്റലിയിലായിരുന്നു ലൈസൻഡ്രോ ലോപ്പസ്. ഇന്റർ മിലാനിൽ ആറുമാസത്തോളം കളിച്ച താരത്തിനെ പെർമനന്റ് ഡീലിൽ ടീമിൽ നിലനിർത്തമായിരുന്നെങ്കിലും ബെൻഫിക്കയിലേക്ക് താരത്തെ മടക്കി അയക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി നാല് അന്താരാഷ്ട്ര മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version