ജോർജെവിക്കിനെ സ്വന്തമാക്കി ചീവോ

- Advertisement -

ലാസിയോ താരത്തെ സ്വന്തമാക്കി ചീവോ. ലാസിയോ താരമായ ഫിലിപ് ജോർജെവിക്കിനെയാണ് സീരി എ ക്ലബ് സ്വന്തമാക്കിയത്. മൂന്നു കൊല്ലത്തെ കരാറിലാണ് താരം ചീവോയിലെത്തുന്നത്. 2014, ൽ ലീഗ് വൺ ക്ലബായ നന്റ്‌സിൽ നിന്നുമാണ് ഫിലിപ് ജോർജെവിക്ക് ലാസിയോയിൽ എത്തുന്നത്.

ജൂൺ മുപ്പതിന് ലാസിയോയുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് ജോർജെവിക്ക് ചീവോയിലേക്ക് തിരിക്കുന്നത്. കോച്ചുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും ഈ സെർബിയൻ സ്‌ട്രൈക്കർ കളിച്ചിരുന്നില്ല

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement