Site icon Fanport

ബെൻഫിക്കയുടെ ഗോൾ കീപ്പറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ പുതിയ ഒരു ഗോൾ കീപ്പറെ കൂടെ ടീമിൽ എത്തിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ബെൻഫിക്ക കീപ്പർ ഒഡീസിയസ് വ്ലാചോഡിമോസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യാൻ നോക്കുന്നത്. യുണൈറ്റഡ് ബെൻഫികയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒനാനക്ക് പിറകിൽ ഇപ്പോൾ ഡീൻ ഹെൻഡേഴ്സൺ ആണ് രണ്ടാം ഗോൾ കീപ്പറായി ഉള്ളത്‌. ഡീൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. അതിന് യുണൈറ്റഡ് പുതിയ കീപ്പറെ സൈൻ ചെയ്തേ പറ്റൂ.

Picsart 23 08 21 10 04 33 203

വ്ലാചോഡിമോസ് ഈ സീസണിൽ പോർച്ചുഗീസ് ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. 29 കാരനായ ഗ്രീക്ക് ഇന്റർനാഷണൽ അവസാന അഞ്ച് വർഷമായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. മുമ്പ് സ്റ്റട്ട്ഗാർട്ടിലും കളിച്ചിട്ടുണ്ട്. ടെൻ ഹാഗ് ആഗ്രഹിക്കുന്നത് പോലെ പിറകിൽ നിന്ന് പാസ് ചെയ്തു കളിക്കുന്ന താരമാണ് വ്ലാചോഡിമോസ്. ബെൻഫിക്കയുടെ ഒന്നാം നമ്പറായ ഗോൾകീപ്പർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിൽ രണ്ടാം ഗോൾ കീപ്പർ ആകാൻ ഒരുക്കമാകുമോ എന്ന് കണ്ടറിയണം.

Exit mobile version