Site icon Fanport

ഇത്തവണയും റയലിൽ ഇടമില്ല, ഒഡേഗാർഡ് ലോണിൽ സോസിഡാഡിൽ

റയൽ മാഡ്രിഡ് യുവ താരം മാർട്ടിൻ ഒഡേഗാർഡ് ലോണിൽ ല ലീഗ ക്ലബ്ബായ റയൽ സോസിഡാഡിൽ ചേർന്നു. ഒരു സീസൺ ലോണിലാണ് താരം ല ലീഗെയിലേക് തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണിൽ ഡച് ക്ലബ്ബായ വിറ്റസെയിൽ ആണ് താരം കളിച്ചത്. അവിടെ വിജയകരമായി സീസൺ പൂർത്തിയാക്കിയെങ്കിലും സിദാന്റെ പദ്ധതികളിൽ താരം ഇല്ലാത്തത് കൊണ്ട് വീണ്ടും ഒരു ലോൺ സ്വീകരിക്കുകയായിരുന്നു.

20 വയസുകാരനായ താരം നോർവേ ദേശീയ ടീം അംഗമാണ്. 2015 ൽ റയൽ മാഡ്രിഡിൽ എത്തിയെങ്കിലും താരത്തിന് അവസരങ്ങൾ ലഭിച്ചില്ല. ഹെർവീൻ, വിറ്റെസെ ടീമുകളിൽ ലോണിൽ കളിച്ച താരം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ടീനേജ് തരമായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ അതിനൊത്ത പ്രകടനം പിന്നീട് പ്രകടിപ്പിക്കാതെ വന്ന താരത്തിന് ല ലീഗ ക്ലബ്ബായ സോസിഡാഡിൽ പ്രതിഭ തെളിയിച്ചാൽ മാത്രമേ റയൽ മാഡ്രിഡിൽ ഒരു അവസരം ലഭിക്കാൻ സാധ്യതയൊള്ളൂ.

Exit mobile version