നൂയറിന് പകരക്കാരനെ കണ്ടെത്തി ബയേൺ, നൂബലുമായി കരാറിൽ ഒപ്പിട്ടു

- Advertisement -

ശാൽകെ ഗോളി അലക്‌സാണ്ടർ നൂബൽ ഇനി ബയേണിന്റെ സ്വന്തം. താരവുമായി കരാറിൽ എത്തിയ വിവരം ജർമ്മൻ ചാമ്പ്യന്മാർ ഔദ്യോഗികമായി പ്രകടിപ്പിച്ചു. ഷാൽകെയുമായി താരത്തിന്റെ കരാർ അവസാനിക്കുന്ന ജൂലൈ മാസത്തിൽ മാത്രമേ പക്ഷെ താരം ക്ലബ്ബിന് ഒപ്പം ചേരൂ.

പരിക്ക് കാരണം വിഷമിക്കുന്ന മാനുവൽ നൂയറിന് പകരകാരനായാകും താരം ജർമ്മൻ ചാംപ്യന്മാർക്ക് ഒപ്പം ചേരുക. 23 വയസുള്ള താരം 5 വർഷത്തെ കരാറാണ് ഒപ്പിട്ടിരുക്കുന്നത്. 19 ആം വയസിൽ ബുണ്ടസ് ലീഗെയിൽ അരങ്ങേറ്റം നടത്തിയ താരം വൈകാതെ തന്നെ ശാൽകെയുടെ ഒന്നാം നമ്പർ ഗോളിയായി ഉയർന്നു. പക്ഷെ അവരുമായി താരം പുതിയ കരാർ ഒപ്പിടാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ബയേണിന്റെ ഓഫർ ലഭിച്ചത്. നിലവിൽ ശാൽകെയുടെ ക്യാപ്റ്റൻ കൂടിയാണ് നൂബൽ.

Advertisement