നോർവിച്ച് യുവതാരത്തെ സ്വന്തമാക്കി ലെസ്റ്റർ സിറ്റി

- Advertisement -

നോർവിച്ച് സിറ്റിയുടെ യുവതാരം ജെയിംസ് മാഡിസണെ ലെസ്റ്റ് സിറ്റി സ്വന്തമാക്കി. 21കാരനായ താരത്തെ അഞ്ചു വർഷത്തെ കരാറിലാണ് ലെസ്റ്റ് സൊറ്റൊ സ്വന്തമാക്കിയിരിക്കുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡട്ടായ മാഡിസൺ കഴിഞ്ഞ സീസണിൽ നോർവിച്ചിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. അവസാന സീസണിൽ 15 ഗോളുകളും എട്ട് അസിസ്റ്റും മാഡിസൺ നോർവിച്ചിനായി നേടിയിരുന്നു.

ഇംഗ്ലണ്ട് അണ്ടർ 21 ടീമിനായി കളിച്ചിട്ടുള്ള താരം പ്രീമിയർ ലീഗിലും തന്റെ മികവ് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലെസ്റ്റർ സിറ്റിയുടെ ഈ സീസണിലെ മൂന്നാം സൈനിംഗാണിത്. നേരത്തെ വെസ്റ്റ് ബ്രോം താരം ജോണി എവാൻസിനെയും പോർച്ചുഗീസ് ഫുൾബാക്ക് റിക്കാർഡോ പെരേരയേയും ലെസ്റ്റ് സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement