Site icon Fanport

ജർമ്മൻ ഗോൾകീപ്പറെ ടീമിൽ എത്തിച്ച് നോർവിച് സിറ്റി

ജർമ്മൻ ഗോൾ കീപ്പറായ റാൾഫ് ഫർമാനെ നോർവിച് സിറ്റി ടീമിൽ എത്തിച്ചു. പ്രീമിയർ ലീഗിലേക്ക് തിരികെ എത്തുന്ന നോർവിച് സിറ്റി ലോൺ അടിസ്ഥാനത്തിലാണ് നോർവിചിൽ എത്തുന്നത്. ഷാൽക്കെ ആണ് ഒരു വർഷത്തെ കരാറിൽ റാൾഫിനെ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്. റാൾഫ് വരുന്നതോടെ ഗോൾകീപ്പർ സ്ഥാനത്തിന് ക്രുലിന് മത്സരമാകും.

പതിനഞ്ചാം വയസ്സു മുതൽ ഷാൽക്കെയിൽ ഉള്ള റാൾഫ് ബുണ്ടസ് ലീഗിൽ ഇതുവരെ 178 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യൂറോപ്പിലെ വൻ മത്സരങ്ങളിലും ഫർമാൻ ഷാൽക്കയുടെ വല കാത്തിട്ടുണ്ട്. നോർവിചിന്റെ ഈ സീസണിലെ മൂന്നാം സൈനിംഗാണ് ഫർമാൻ. നേരത്തെ പാട്രിക്ക് റോബേർട്സ്, ജോസിഒ ഡ്രിമിച് എന്നിവരെയും നോർവിച് സൈൻ ചെയ്തിരുന്നു.

Exit mobile version