Site icon Fanport

നോർവിച് സിറ്റിയുടെ രണ്ടാം സൈനിംഗ് എത്തി

പുതിയ പ്രീമിയർ ലീഗ് സീസണായി ഒരുങ്ങുന്ന നോർവിച് സിറ്റി തങ്ങളുടെ രണ്ടാം സൈനിംഗ് പൂർത്തിയാക്കി. സ്വിസ് ഇന്റർനാഷണൽ താരം ജോസിപ് ഡിർമിചാണ് നോർവിച് സിറ്റിയിൽ എത്തിയിരിക്കുന്നത്. 26കാരനയാ ജോസിപ് മൂന്നു വർഷത്തെ കരാറിലാണ് നോർവിച് സിറ്റിയിൽ എത്തുന്നത്. അവസാന നാലു വർഷമായി ജർമ്മൻ ക്ലബായ ബോറൂസിയ മൊൻചങ്ലാഡ്ബാചിന്റെ താരമായിരുന്നു.

മുമ്പ് ബയേർ ലെവർകൂസനു വേണ്ടിയും നൂരംബേർഗിനു വേണ്ടിയുമൊക്കെ ജോസിപ് കളിച്ചിട്ടുണ്ട്. അവസാന ഏഴു വർഷമായി ജർമ്മനിയിൽ കളിക്കുന്ന താൻ പുതിയ വെല്ലുവിളികൾ തേടിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയിരിക്കുന്നത് എന്ന് ജോസിപ് പറഞ്ഞു. നേരത്തെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണടിസ്ഥാനത്തി വിങ്ങർ പാട്രിക്ക് റോബേർട്സിനെയും നോർവിച് സിറ്റി സ്വന്തമാക്കിയിരുന്നു.

Exit mobile version