Picsart 23 08 04 23 55 53 331

ജർമ്മൻ യുവതാരം നോഹ ഡാർവിച്ചിനെ ബാഴ്സലോണ സ്വന്തമാക്കി

ബാഴ്സലോണ ജർമ്മനിയിലെ എസ്‌സി ഫ്രീബർഗിൽ നിന്നുള്ളയുവ അറ്റാക്കിംഗ് താരം നോഹ ഡാർവിച്ചിനെ സ്വന്തമാക്കി. പതിനാറുകാരനായ ഡാർവിച്ച് ജർമ്മൻ യൂത്ത് ഫുട്ബോൾ രംഗത്ത് തരംഗം സൃഷ്ടിച്ചു നിൽക്കുന്നതിനിടയിൽ ആണ് സൈനിംഗ്. ബാഴ്സലോണ യൂത്ത് ടീമിലേക്ക് ആകും താരം ചേരുക.

2017-ൽ എസ്‌സി ഫ്രീബർഗ് യൂത്ത് അക്കാദമിയിലേക്ക് മാറിയ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ അവരുടെ അണ്ടർ 17 ടീമിനായി 23 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടുകയും അഞ്ച് ഗോളുകൾ അസിസ്റ്റ് ചെയ്യുകയും ചെയ്തു. ടീമിനായുള്ള തന്റെ പ്രദർശനങ്ങളുടെ അടിസ്ഥാനത്തിൽ, യുവതാരം ക്ലബ്ബിന്റെ അണ്ടർ 19 ടീമിലേക്ക് എത്തി. കഴിഞ്ഞ സീസണിൽ മൂന്ന് തവ അണ്ടർ 19 ടീമിനായി ഇറങ്ങി.
ജർമ്മനിയുടെ അണ്ടർ 17 ടീമിനായി 16 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ താരം നേടിയിട്ടുണ്ട്,

ഫ്രീബർഗുമായുള്ള ഡാർവിച്ചിന്റെ കരാർ അടുത്ത വർഷം അവസാനിക്കാൻ ഇരിക്കെയാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കുന്നത്.

Exit mobile version