Site icon Fanport

ആഴ്‌സണലിലേക്കുമില്ല, ടോട്ടൻഹാമിലേക്കും ഇല്ല, ഡഗ്ലസ് ലൂയിസ് വില്ലൻ തന്നെ!

തങ്ങളുടെ ബ്രസീലിയൻ മധ്യനിര താരം ഡഗ്ലസ് ലൂയിസിനെ ടീമിൽ നിലനിർത്തുന്നതിൽ വിജയിച്ചു ആസ്റ്റൺ വില്ല. ട്രാൻസ്ഫർ വിപണിയിൽ വലിയ ടീമുകളുടെ ശ്രദ്ധ ലഭിച്ച താരത്തെ വിൽക്കാൻ വില്ല തയ്യാറായില്ല.

താരത്തിന് ആയി ഇംഗ്ലീഷ് വമ്പന്മാർ ആയ ആഴ്‌സണലും ടോട്ടൻഹാമും ശ്രമങ്ങൾ നടത്തിയെങ്കിലും താരത്തെ വിൽക്കാൻ വില്ല തയ്യാറായില്ല. സ്റ്റീഫൻ ജെറാഡിന് കീഴിയിൽ ശക്തി കൈവരിക്കുന്ന വില്ലക്ക് ഡഗ്ലസ് ലൂയിസിന്റെ സാന്നിധ്യം വലിയ കരുത്ത് തന്നെയാണ്.

Exit mobile version