Picsart 22 12 18 02 05 37 352

എൻകുങ്കുവിന്റെ ട്രാൻസ്ഫർ ചെൽസി പൂർത്തിയാക്കി, അടുത്ത സീസണിൽ എത്തും

ചെൽസി എൻകുങ്കുവിന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ട്രാൻസ്ഫർ പൂർത്തിയായി എങ്കിലും ലെപ്സിഗ് താരം അടുത്ത സമ്മറിൽ ആകും ചെൽസിക്ക് ഒപ്പം ചേരുക.

കഴിഞ്ഞ മൂന്ന് വർഷമായി ലെപ്സിഗിൽ ആണ് എൻകുങ്കു കളിക്കുന്നത്. കഴിഞ്ഞ വർഷം ബുണ്ടസ്‌ലിഗയിൽ 20 ഗോളുകൾ നേടാൻ താരത്തിനായിരുന്നു. ഈ സീസണിൽ ലീഗിൽ ഇതിനകം 12 ഗോളുകളും താരം നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ ദേശീയ ടീമിൽ ഉണ്ടായിരുന്ന താരത്തിന് പരിക്ക് ആയത് കൊണ്ടാണ് ലോകകപ്പിൽ ഇല്ലാതിരുന്നത്.

Exit mobile version