നികോളോ ബരെല്ലയെ ഇന്റർ മിലാൻ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ യുവ മധ്യനിര താരം നികോളോ ബരെല്ല ഇന്റർ മിലാനിൽ എത്തി. താരത്തിന്റെ ഇന്റർ മിലാനിലേക്കുള്ള നീക്കം ഔദ്യോഗികമായി. കലിയരിയുടെ താരമായ ബരെല്ലയെ വൻ തുക കൊടുത്താണ് ഇന്റർ മിലാൻ സ്വന്തമാക്കുന്നത്. ഏകദേശം 40 മില്യണോളമായിരിക്കും ട്രാൻസ്ഫർ തുക. ഇറ്റലിയിലെ ഏറ്റവും മികച്ച മധ്യനിര ടാലന്റുകളിൽ ഒന്നാണ് ബരെല്ല.

കഴിഞ്ഞ സീസണിൽ കലിയരിക്കായി 38 മത്സരങ്ങൾ കളിക്കാൻ ബരെലയ്ക്ക് ആയിരുന്നു. 22 കാരനായ താരം ഒരു ഗോളും നാലു അസിസ്റ്റും കഴിഞ്ഞ സീരി എ സീസണിൽ സ്വന്തമാക്കി. യൂത്ത് ടീം മുതൽ കലിയരിക്ക് മാത്രമായിരുന്നു ബരെല കളിച്ചിരുന്നത്. ഇറ്റലിക്കായി 7 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ബരെല രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.