Site icon Fanport

വിയ്യാറയൽ താരം നിക്കോളാസ് ജാക്സൺ ചെൽസിയിലേക്ക്

വിയ്യാറയൽ മുന്നേറ്റ താരം നിക്കോളാസ് ജാക്ക്സൺ ചെൽസിയിലേക്ക് തന്നെ എന്നുറപ്പാകുന്നു. താരവുമായി ചർച്ചകൾ നടത്തി വരുന്ന ചെൽസി, അടുത്ത വാരം തന്നെ സ്പാനിഷ് ടീമിന് മുൻപിൽ തങ്ങളുടെ ഓഫർ സമർപ്പിക്കുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. മുപ്പത്തുയഞ്ചു മില്യൺ യൂറോ ആണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് നൽകാൻ ചെൽസി തയ്യാറാണ്. ചെൽസി അല്ലാതെ മറ്റ് മൂന്ന് ഓഫറുകൾ കൂടി വിയ്യാറയലിന് മുൻപിൽ എത്തിയെങ്കിലും ചെൽസി തന്നെ മതിയെന്ന താരത്തിന്റെ തീരുമാനം കൈമാറ്റത്തിൽ നിർണായകം ആയി.
Nicolas Jackson Villarreal
കിക്കെ സെറ്റിയന് കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിയ്യാറയൽ ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ മിന്നുന്ന ഫോമിൽ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആണ് ജാക്ക്സൺ. മുപ്പത്തിയെട്ടു മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടി. ജനുവരിയിൽ തന്നെ സതാംപ്ടണും ബോൺമൗതും താരത്തിന് വേണ്ടി ഓഫറുമായി എത്തിയിരുന്നെങ്കിലും പരിക്കേറ്റത് മൂലം അന്ന് പ്രീമിയർ ലീഗിൽ എത്താൻ സാധിച്ചില്ല. എന്നാൽ ഇപ്പോൾ മറ്റൊരു വമ്പൻ ട്രാൻസ്ഫർ തന്നെ നേടാൻ അതുകൊണ്ട് താരത്തിന് സാധിച്ചു. ചെൽസിയുമായി ആറോ ഏഴോ വർഷത്തെ കരാർ താരം ഒപ്പിടുകയെന്ന് റെലെവോ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version