Picsart 23 07 19 11 00 23 673

നികോ ഗോൺസാലസ് ബാഴ്സലോണ വിടും

നിക്കോ ഗോൺസാലസ് ബാഴ്സലോണ വിടുമെന്ന് ഉറപ്പായി. താരം പോർട്ടോ നൽകിയ ഓഫർ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. പരിശീലകൻ സാവി താരത്തെ ക്ലബിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. 21കാരനായ താരം കഴിഞ്ഞ സീസണിൽ വലൻസിയയിൽ ലോണിൽ കളിച്ചിരുന്നു‌. സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരനാകാൻ നികോ ആഗ്രഹിച്ചിരുന്നു എങ്കിലും സാവി ഒരു ഡിഫൻസീവ് മിഡ് ആയി നിക്കോയെ കാണുന്നില്ല.

തന്റെ മകന് തിരഞ്ഞെടുക്കാൻ നിരവധി ക്ലബ്ബുകളുടെ ഓഫറുകൾ ഉണ്ടെന്ന് നിക്കോയുടെ അച്ഛൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിക്കോ ക്ലബ്ബിന്റെ പ്രീ-സീസൺ ടൂറിന് പോകില്ല. മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ പോർട്ടോ ആകും ഫേവറിറ്റ് എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു‌.ജിറോണ, റയൽ ബെറ്റിസ് തുടങ്ങിയ ലാ ലിഗ ക്ലബ്ബുകളിൽ നിന്നും താൽപ്പര്യമുണ്ട്.

Exit mobile version