ബാഴ്സയോട് യാത്ര പറഞ്ഞ് നെയ്മർ, പി എസ് ജിയിലേക്ക് ഇനി അധികം ദൂരമില്ല

- Advertisement -

നെയ്മർ ബാഴ്സ വിടുമെന്ന് ഉറപ്പാകുന്നു. ഇന്ന് ബാഴ്സലോണയുമായി സംസാരിച്ച ശേഷം ട്രെയിനിങ്ങിൽ നിന്നു വിട്ടു നിന്ന താരം പി എസ് ജിയുമായി ഏതുനിമിഷവും കരാർ ഒപ്പിട്ടേക്കും. നെയ്മർ സഹതാരങ്ങളോട് പി എസ് ജിയിലേക്ക് പോകുന്നത് സൂചിപ്പിച്ചതായും എല്ലാവരോടും യാത്ര പറഞ്ഞതുമായാണ് സ്കൈ സ്പോർട്സും ബി വി സിയും അടക്കമുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെയ്മർ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ അത് ലോക ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫറാകും. മെസ്സി-സുവാരസ്-നെയ്മർ എന്ന ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിരയുടെ അന്ത്യവുമാകും അത്. നേരത്തെ തന്നെ നെയ്മറിന്റെ പി എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നു. ട്രെയിനിങ്ങിനിടെ സഹതാരം സെമോഡെയുമായി പ്രശ്നങ്ങൾ ഉണ്ടാവുക കൂടി ചെയ്തതോടെ നെയ്മറിന്റെ ബാഴ്സയിൽ നിന്ന് പുറത്തേക്കുള്ള പോക്ക് ഏതാണ്ട് ഉറപ്പാവുക ആയിരുന്നു.

ഇന്ന് ബാഴ്സലോണ ക്ലബ് തന്നെ നെയ്മർ ട്രെയിനിങ്ങിൽ നിന്ന് മാറി നിൽക്കുകയാണെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കി. ഇതോടെയാണ് ട്രാൻസ്ഫർ റൂമറുകൾ അതിന്റെ അവസാനഘട്ടത്തിൽ എത്തിയതായി വിലയിരുത്തലുകൾ ഉണ്ടാകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement