Picsart 23 08 16 11 51 04 230

നെയ്മറിനു പിന്നാലെ ആസ്റ്റൺ വില്ലയുടെ ലൂകാസ് ഡീനെയും അൽ ഹിലാലിലേക്ക്

അൽ ഹിലാൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ താരങ്ങളെ വാങ്ങി കൂട്ടുകയാണ്. നെയ്നറിനെ സൈൻ ചെയ്ത അൽ ഹിലാൽ ഇപ്പോൾ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡീനെയെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്‌‌. അൽ-ഹിലാൽ ആസ്റ്റൺ വില്ലയുമായി ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ട്.

ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ചിനെയും ഡീനെയെയും ഒരു ഗോൾ കീപ്പറെയും കൂടെ സൈൻ ചെയ്ത ശേഷം അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിൻഡോയിലെ നീക്കങ്ങൾ അവസാനിപ്പിക്കും. സൗദി മാധ്യമമായ അരിയാദിയ ആണ് അൽ ഹിലാൽ ഡീനെയെ സ്വന്തമാക്കുന്നതിന് അടുത്താണെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനീട് 5-1 ന് തോറ്റ ആസ്റ്റൺ വില്ല ടീമിൽ 30 കാരനായ ലൂകാസ് ഡീനെ ഉണ്ടായിരുന്നു. ഫ്രാൻസിനായി 46 തവണ കളിച്ചിട്ടുള്ള താരനാണ് ഡീനെ. 2022 ജനുവരി മുതൽ വില്ലയ്‌ക്ക് ഒപ്പം ഉണ്ട്‌. തന്റെ കരിയറിൽ എവർട്ടൺ, ബാഴ്‌സലോണ, പിഎസ്‌ജി, എഎസ് റോമ എന്നി വലിയ ക്ലബുകളെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

Exit mobile version