Site icon Fanport

മാഡിസണ് വേണ്ടിയുള്ള വടംവലി കടുക്കും; ന്യൂകാസിലും ടോട്ടനമും രംഗത്ത്

ഇംഗ്ലീഷ് സൂപ്പർ താരം ജെയിംസ് മാഡിസണെ എത്തിക്കാനുള്ള നീക്കങ്ങൾ ഇംഗ്ലീഷ് ക്ലബ്ബുകൾ ആരംഭിച്ചു. പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപെട്ട ലെസ്റ്ററിൽ നിന്നും താരം പുറത്തു വരുമെന്ന് ഉറപ്പായിരുന്നു. ഇതോടെയാണ് മധ്യനിര താരത്തിന് വേണ്ടി മുൻനിര ടീമുകൾ രംഗത്ത് വന്നത്. ടോട്ടൻഹാമും ന്യൂകാസിലും ആണ് മാഡിസണ് വേണ്ടി നിലവിൽ നീക്കങ്ങൾ നടത്തുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം ടീം വിടുന്നതിന് ലെസ്റ്ററും സമ്മതം മൂളിയതായാണ് സൂചന. ഇരുപത്തിയാറുകാരന് ഒരു വർഷത്തെ കരാർ കൂടി ടീമിൽ ബാക്കിയുണ്ട്.
James Maddison
അതേ സമയം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത് മാഡിസണെ എത്തിക്കുന്നതിൽ ന്യൂകാസിലിന് ചെറുതല്ലാത്ത മുൻതൂക്കം നൽകുന്നുണ്ട്. ടോട്ടനം കോച്ച് പോസ്റ്റെകൊഗ്ലു താരത്തിന് വേണ്ടി നീങ്ങാൻ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു വമ്പൻ ഓഫറിന് മാത്രമേ താരത്തെ റോട്ടനത്തിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ. നിലവിലെ സീസണിൽ പത്ത് ഗോളും ഒൻപത് അസിസ്റ്റും അടക്കം താരം മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ലെസ്റ്ററിനെ റെലഗെഷനിൽ നിന്നും രക്ഷിക്കാൻ ആയിരുന്നില്ല. ഇംഗ്ലണ്ടിലെ മുൻനിര ടീമുകൾ നേരത്തെ തന്നെ താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തിയിരുന്നു. നിലവിൽ മാഡിസണ് വേണ്ടിയുള്ള വടം വലി വരും ദിവസങ്ങളിൽ ചൂടുപിടിക്കാനാണ് സാധ്യത. ടീമുകൾ തമ്മിലുള്ള ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കും.

Exit mobile version