20220908 171944

മുൻ ലിവർപൂൾ ഗോൾകീപ്പർ കരിയസ് ഇനി ന്യൂകാസിലിൽ

ഗോൾ കീപ്പർ ലോരിസ് കരിയസ് ന്യൂകാസിൽ യുണൈറ്റഡിൽ എത്തുന്നു. ഫ്രീ ഏജന്റായ താരത്തെ ഒരു വർഷത്തെ കരാറിൽ ആകും ന്യൂകാസിൽ സ്വന്തമാക്കുക. ന്യൂകാസിലിന്റെ രണ്ടാം ഗോൾ കീപ്പർ ആയ കാൾ ഡാർലോക്ക് പരിക്കേറ്റതോടെ ആണ് പകരം ന്യൂകാസിൽ ഒരു കീപ്പറെ എത്തിക്കുന്നത്.

ലിവർപൂളിന്റെ ഗോൾകീപ്പർ ലോരിസ് കരിയസ് കരാർ അവസാനിച്ചതോടെ കഴിഞ്ഞ മാസം ആൻഫീൽഡ് വിട്ടിരുന്നു. 2017-18 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ വല കാത്ത കരിയസ് പിന്നീട് ഒരിക്കലും ലിവർപൂളിനായി കളിച്ചിട്ടില്ല. തുർക്കിയിൽ ബെസികസിനായും ജർമ്മനിയിൽ യൂണിയൻ ബർലിനായും താരം ലോണിൽ കളിച്ചിരുന്നു.

2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നടത്തിയ വലിയ അബദ്ധത്തോടെ ആയിരുന്നു കരിയസ് ലിവർപൂൾ ആദ്യ ഇലവനിൽ നിന്ന് അകന്നത് . അന്ന് കരിയസിന്റെ പിഴവുകൾ ആണ് ലിവർപൂളിന് കിരീടം നഷ്ടപ്പെടുത്തിയത്. അതിനു ശേഷം അലിസണെ ഒന്നാം ഗോൾകീപ്പറായി ടീമിൽ എത്തിച്ച് കരിയസിനെ ലിവർപൂൾ ലോണിൽ അയക്കുകയായിരുന്നു. 28കാരനായ കരിയസ് ന്യൂകാസിലിൽ തന്റെ കരിയർ നേരെയാക്കാൻ ആകും ശ്രമിക്കുന്നത്.

Exit mobile version