Site icon Fanport

ബരെലക്ക് വേണ്ടി ന്യൂകാസിൽ; ഇന്ററിന് മുൻപിൽ ഔദ്യോഗിക ഓഫറുകൾ ഇല്ല

നിക്കോളാ ബരെലക്കു വേണ്ടി ന്യൂകാസിൽ നീക്കങ്ങൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെ നിജസ്ഥിതി വെളിപ്പെടുത്തി ഫാബ്രിസിയോ റോമാനോയും ഇറ്റാലിയൻ മാധ്യമങ്ങളും. താരത്തിന് വേണ്ടി ന്യൂകാസിൽ ആലോചന നടത്തുന്നുണ്ടെങ്കിലും ഇതുവരെ ന്യൂകാസിൽ തങ്ങളുടെ ഓഫർ സമർപ്പിച്ചട്ടില്ല. കൂടാതെ ഇംഗ്ലീഷ് ടീമിന്റെ നീക്കം റിപ്പോർട്ട് ചെയ്ത ടെലഗ്രാഫ് ചൂണ്ടിക്കാണിച്ച പോലെ അൻപത് മില്യൺ യൂറോ താരത്തിന് മതിയാകില്ല എന്നും ഇന്റർ കരുതുന്നു.
20230615 152159
ഇംഗ്ലീഷ് മാധ്യമമായ ടെലഗ്രാഫ് കഴിഞ്ഞ ദിവസമാണ് ഇറ്റാലിയൻ താരത്തിന് വേണ്ടി ന്യൂകാസിൽ ശ്രമിക്കുന്നതായി സൂചനകൾ പുറത്തു വിട്ടത്. എന്നാൽ ടീം താരത്തെ സ്വന്തമാക്കുന്നതിന് അടുത്തെത്തി എന്ന രീതിയിൽ ആയിരുന്നു വാർത്ത. തുടർന്ന് പല ഇറ്റാലിയൻ മാധ്യമങ്ങളും ഇത് നിഷേധിച്ചു. ലാ ഗസെറ്റ സൂചിപ്പിക്കുന്നത് താരത്തെ കുറിച്ച് അന്വേഷിച്ച ന്യൂകാസിൽ ബരെല്ലയുമായി വ്യക്തിപരമായ ചർച്ചയോ ഓഫർ നൽകുകയോ ചെയ്തിട്ടില്ല എന്നാണ്. കൂടാതെ അറുപത് മില്യൺ യൂറോ എങ്കിലും ലഭിക്കാതെ താരത്തെ വിട്ടു നൽകുന്നത് ടീം ചിന്തിക്കുക പോലുമില്ലന്നും നിലവിൽ ഇന്ററിന്റെ പട്ടികയിലെ “നോൺ-ട്രാൻസ്ഫെറബിൾ” താരമാണ് ബരെല്ല എന്നും ലാ ഗസെറ്റ പറയുന്നു.

Exit mobile version