Site icon Fanport

സ്റ്റോക്ക് സിറ്റിക്ക് പുതിയ ഗോൾകീപ്പർ

ചാമ്പ്യൻഷിപ്പിലേക്ക് റിലഗേറ്റ് ചെയ്യപ്പെട്ട സ്റ്റോക്ക് സിറ്റി പുതിയ ഗോൾകീപ്പറെ ടീമിലേക്ക് എത്തിച്ചു. ബൗണ്മൗതിന്റെ കീപ്പർ ആഡം ഫെഡെറികി ആണ് സ്റ്റോക്കുമായി കരാറിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബൗണ്മൗതിന്റെ താരമായിരുന്നു ഫെഡറികി. ലീ ഗ്രാന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിനു പിന്നാലെയാണ് സ്റ്റോക്ക് പുതിയ ഗോൾ കീപ്പറെ ടീമിലേക്ക് എത്തിച്ചത്.

രണ്ട് വർഷത്തേക്കാണ് ഫെഡറികിയുടെ സ്റ്റോക്കിലെ കരാർ. സ്റ്റോക്ക് സിറ്റിയുടെ ഈ സമ്മറിലെ മൂന്നാമത്തെ സൈനിംഗാണിത്. നേരത്തെ എറ്റബോയെയും അഫോബെയെയും സ്റ്റോക്ക് ടീമിൽ എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version