Site icon Fanport

രണ്ട് പോർച്ചുഗീസ് താരങ്ങളെ സ്വന്തമാക്കി വോൾവ്സ്

പോർച്ചുഗീസ് താരങ്ങളെ സൈൻ ചെയ്യുന്നതിൽ ഒരു മടിയുമില്ലാത്ത നുനോ രണ്ട് പോർച്ചുഗീസ് താരങ്ങളെ കൂടെ വോൾവ്സിൽ എത്തിച്ചു. പോർച്ചുഗൽ ദേശീയ താരങ്ങളായ പെഡ്രോ നെറ്റോയും ബ്രൂണോ ജോർദാവോയുമാണ് വോൾവ്സുമായി കരാർ ഒപ്പുവെച്ചത്. അവസാന രണ്ടു വർഷമായി ഇറ്റലിയിൽ ആയിരുന്നു ഇരു താരങ്ങളും കളിച്ചിരുന്നത്. ഇപ്പോൾ 5 വർഷത്തെ കരാറാണ് ഇരു താരങ്ങളും ക്ലബിൽ ഒപ്പുവെച്ചത്.

19കാരനായ നെറ്റോ വിങ്ങറാണ്. പോർച്ചുഗൽ അണ്ടർ 20 ടീമിലെ അംഗമാണ് നെറ്റോ. 20കാരമായ ജോർദാവോ മിഡ്ഫീൽഡറാണ്. ഇരു താരങ്ങളും ബാർഗയിലൂടെ ആണ് വളർന്നത്. രണ്ട് പേരും ലോണിൽ ലാസിയോയിൽ ആയിരുന്നു അവസാന രണ്ടു സീസണുകളിലും കളിച്ചിരുന്നത്.

Exit mobile version