സില്ലേസന് പകരക്കാരൻ വലൻസിയയിൽ നിന്ന് തന്നെ, നെറ്റോ ബാഴ്സയി

വലൻസിയയിലേക്ക് മാറിയ കാസ്പർ സില്ലേസന് പകരക്കാരനായി വലൻസിയയിൽ നിന്ന് തന്നെ കണ്ടെത്തി ബാഴ്സലോണ. ബ്രസീലിയൻ ഗോളി നെറ്റോയാണ് ഇന്ന് ബാഴ്സയിലേക് എത്തിയത്. ടെർ സ്റ്റഗന്റെ രണ്ടാമനായാണ് താരം ബാഴ്സയിൽ എത്തുന്നത്. 26 മില്യൺ യൂറോയുടെ കരാറിലാണ് ബാഴ്സ താരത്തെ സ്വന്തമാക്കിയത്.

ഫിയോരന്റീനയിലൂടെയാണ് നെറ്റോ യൂറോപ്യൻ ഫുട്‌ബ്ബോളിൽ എത്തുന്നത്. പിന്നീട് 2015 ൽ യുവന്റസിലേക്ക് മാറിയ താരം 2017 മുതൽ വലൻസിയയിൽ കളിച്ചു. വലൻസിയയിൽ ഒന്നാം നമ്പറിൽ നിന്നാണ് 29 വയസുകാരനായ നെറ്റോ ബാഴ്സയിൽ രണ്ടാമനാകാൻ എത്തുന്നത്. 35 മില്യൺ യൂറോ നൽകിയാണ് വലൻസിയ ബാഴ്സയിൽ നിന്ന് സില്ലേസനെ ടീമിൽ എത്തിച്ചത്. 26 മില്യൺ നെറ്റോക്ക് നൽകിയ ബാഴ്സ താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 9 മില്യൺ വിവിധ ബോണസുകളായും വലൻസിയക്ക് നൽകേണ്ടി വരും. ഇതോടെ ഇരു ട്രാൻസ്ഫറുകളും ഇരു ടീമുകൾക്കും തുല്യ തുകയാവും.

Exit mobile version